കണ്ണൂര്: പിണറായി -എരുവട്ടി പാനുണ്ടയില് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നിര്മ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം നാല്പ്പാടി വാസുവിന്റെ സ്മരണയ്ക്ക് എന്നുമാറ്റിയ സിപിഎം നടപടിക്കെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്എംപി.കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന് ഗഡ്കരിക്ക് കത്തുനല്കി.
സര്ക്കാര് ഫണ്ട് ദുരുപയോഗം ചെയ്യാന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്ക്കെതിരെ നിഷ്പക്ഷമായ അന്വേഷണം നടത്തി നടപടികള് കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് കെ.സുധാകരന് എം.പി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്ക് കത്തുനല്കിയത്. കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്മ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തില് സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ ചിഹ്നങ്ങളും മറ്റും നീക്കം ചെയ്യണമെന്നും ഇത്തരത്തില് പക്ഷപാതപരമായ ദുരുപയോഗങ്ങള് രാജ്യത്തെവിടെയും ആവര്ത്തിക്കാതിരിക്കാന് കര്ശനമായ മാര്ഗ്ഗനിര്ദ്ദേശം നല്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
സെന്ട്രല് റോഡ് ഫണ്ട് വിനിയോഗത്തില് ദേശീയപാത ഹൈവെ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് എന്ജിനിയറിനും , പിഡബ്ലുഡിക്കും ഉത്തരവാദിത്തം നിറവേറ്റുന്നതില് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ കാത്തിരിപ്പ് കേന്ദ്രത്തിന് പകരമാണ് പുതിയത് നിര്മ്മിച്ചത്. കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരണവും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചത്. സര്ക്കാര് ഫണ്ട് ഒരു കാരണവശാലും സ്വകാര്യ ആവശ്യത്തിനും രാഷ്ട്രീയേതര ആവശ്യങ്ങള്ക്കും ഉപയോഗിക്കരുതെന്ന് കര്ശന വ്യവസ്ഥയുണ്ട്. അതാണ് സിപിഎം ലംഘിച്ചത്. സര്ക്കാര് ഫണ്ട് രാഷ്ട്രിയ ആവശ്യങ്ങള്ക്ക് ദുരുപയോഗം ചെയ്തുവഴി സിപിഎം അതിന്റെ പവിത്രതയെയാണ് ഇല്ലാതാക്കിയത്. ഇത് തെറ്റായ മാതൃക സൃഷ്ടിക്കുന്നതാണ്. സിപിഎം രക്തസാക്ഷികളെ മഹത്വവത്കരിക്കാന് സെന്ട്രല് റോഡ് ഫണ്ട് ഉപയോഗിച്ചത് വഴി കേന്ദ്ര ഫണ്ട് ഉപയോഗ മാര്ഗ്ഗനിര്ദ്ദേശങ്ങള്ക്ക് വിരുദ്ധമാണ് പ്രവര്ത്തിച്ചതെന്നും കെ.സുധാകരന് എം.പി ചൂണ്ടിക്കാട്ടി.
CPM built a memorial for Nalpadi Vasu at the expense of CPM's PlanundaCentral Road Fund.